സാമന്തയുടെ ഭീഷണി; മറ്റു വഴിയില്ലാതെ നാഗചൈതന്യ വിവാഹത്തിന് തയ്യാര്‍

സാമന്തയോടുള്ള തന്റെ പ്രണയം വീട്ടില്‍ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നാഗചൈതന്യ. പ്രണയം വിവാഹത്തിലെത്തിയതിന് പിന്നില്‍ ഒരു ഭീഷണകഥയുണ്ടെന്നാണ് നാഗചൈതന്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

2009ല്‍ റിലീസ് ചെയ്ത മായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വച്ചണ് ഇരുവരും സൗഹൃദത്തിലാവുന്നത്, അത് പിന്നീട് പ്രണയത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പ്രണയം വീട്ടില്‍ അറിയിക്കണമെന്ന് സാമന്ത ആവശ്യപ്പെട്ടുവെങ്കിലും നാഗചൈതന്യ ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ സാമന്ത ഒരു ഭീഷണിസന്ദേഷം നാഗചൈതന്യയ്ക്ക് അയക്കുകയായിരുന്നു.

ഈ സന്ദേശം കണ്ട നാഗചൈതന്യ അടുത്തദിവസം തന്നെ പ്രണയം വീട്ടില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഇരുവീട്ടുകാരും സന്തോഷത്തോടെ തന്നെ വിവാഹവും നിശ്ചയിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ഒക്‌ടോബറില്‍ വിവാഹം നടക്കും.

ഇരുവരുടെയും വിവാഹത്തിന് കാരണമായ സന്ദേശം ഇങ്ങനെയാണ്: പ്രണയം വീട്ടില്‍ അവതരിപ്പിച്ചില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കുമെന്നായിരുന്നു സാമന്തയുടെ ഭീഷണി. സന്ദേശം വായിച്ച് ഞെട്ടിയ ചൈതന്യ ഉടന്‍ തന്നെ വീട്ടില്‍ സാമന്തയെ കുറിച്ച് പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here