‍വശീകരിക്കാന്‍ ‘ഹോട്ട്’ ആള്‍ദൈവം; രാധാ മേ വശീകരിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി വിഎച്ച്പി നേതാവ്; ഭക്തലിസ്റ്റില്‍ ബോളിവുഡ് സുപ്പര്‍താരങ്ങളും

ആള്‍ദൈങ്ങള്‍ക്ക് കഷ്ടകാലത്തിന്‍റെ സീസണാണെന്ന് തോന്നുന്നു. ഗുര്‍മീത് റാം റഹീം പീഡനക്കേസില്‍ അകത്തായതിന് പിന്നാലെ മറ്റൊരു വിവാദ ആള്‍ദൈവമായ രാധേ മാ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്. രാധേമായുടെ പ‍ഴയ ഭക്തനും മുന്‍ വിശ്വ ഹിന്ദു പരിഷത് പ്രവര്‍ത്തകനുമായ സുരേന്ദര്‍ മിത്തല്‍ എന്നയാളുടെ വെളിപ്പെടുത്തലാണ് രാധാ മായെ വീണ്ടും തലക്കെട്ടുകളില്‍ ഇടം പിടിപ്പിച്ചത്.

രാധേ മാ തന്നെ വശികരിക്കാന്‍ ശ്രമിച്ചുവെന്നാണ് സുരേന്ദര്‍ മിത്തല്‍ വെളിപ്പെടുത്തിയത്. വ‍ഴങ്ങാതിരുന്നപ്പോള്‍ ഹോട്ട് ആള്‍ ദൈവം തന്നെ ശപിച്ചുവെന്നും ഭക്തന്‍ വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നാണ് സുരേന്ദര്‍ മിത്തല്‍ വെളിപ്പെടുത്തുന്നത്. അന്നേ ഇക്കാര്യം താന്‍ പറഞ്ഞിരുന്നുവെന്നും സുരേന്ദര്‍ വ്യക്തമാക്കുന്നു.

മിത്തലിന്‍റെ അഭിഭാഷകന്‍ രാധേ മാക്കെതിരെ നോട്ടീസയച്ചിട്ടുണ്ട്. കപട ദൈവങ്ങളുടെ മുഖം മൂടി വലിച്ചുകീറുക തന്നെയാണ് തന്‍റെ ലക്ഷ്യമെന്ന് സുരേന്ദ്ര്‍ മിത്തല്‍ർ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വി എച്ച് പി യുമായുള്ള ബന്ധമൊക്കെ അവസനിപ്പിച്ചിരിക്കുകയാണ് മിത്തല്‍.

ആള്‍ ദൈവങ്ങളുടെ കൂട്ടത്തിലെ ഹോട്ട് കക്ഷിയാണ് രാധേ മാ. ഗ്ലാമര്‍ വേഷങ്ങളണിഞ്ഞും, കടും മേക്കപ്പ് പൂശിയുമാണ് ആള്‍ ദൈവത്തിന്‍റെ നടത്തം. വെറുതേയിരിക്കുമ്പോള്‍ ഭക്തരോടൊപ്പം ഡാന്‍സ് കളിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുക ഇതൊക്കെയാണ് രാധേമായുടെ ഹോബി. സണ്ണിലിയോണിനൊപ്പം വരെ ഡാന്‍സ് കളിച്ചിട്ടുള്ള ദൈവമാണ് രാധേ മാ.

ദുര്‍ഗാ ദേവിയുടെ അവതാരമാണ് താനെന്നാണ് രാധേ മാ സ്വയം പറയുന്നത്. ബോളിവുഡ് താരങ്ങളടക്കം ആയിരങ്ങളാണ് രാധേ മായുടെ ഭക്ത ലിസ്റ്റിലുള്ളത്. ഏതായാലും വശികരണ ദൈവവും കുടുങ്ങാനുള്ള സാധ്യതകള്‍ തന്നെയാണ് കാണുന്നത്. ഹരിയാന സീനിയര്‍ പൊലീസ് സുപ്രണ്ടിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഹരിയാന ഹൈക്കോടതി ഉത്തരവിട്ടുക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News