സണ്ണി ഇനി കേരളത്തിന് സ്വന്തം

കൊച്ചിക്കാര്‍ക്ക് മറക്കാനാവാത്ത ദിനം സമ്മാനിച്ച ബോളിവുഡ് സുന്ദരി വീണ്ടും കേരളത്തിലേക്ക്. പക്ഷെ ഇത്തവണ കേവലം വന്നു പോകാനല്ല, പകരം കേരളവുമായി ദൃഢമായ ബന്ധം സ്ഥാപിക്കാനാണ് സണ്ണി തീരുമാനിച്ചിരിക്കുന്നത്. പ്രിമിയര്‍ ഫുട്സാലില്‍ കൊച്ചി ടീമായ കേരള കോബ്രാസിന്‍റെ സഹ ഉടമയായും ബ്രാന്‍റ് അമ്പഡിഡറുമായാണ് സണ്ണി ലീയോണ്‍ ഈ നാടുമുയുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നത്.

പ്രീമിയര്‍ ഫുട്സാല്‍ 2 ാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഈ മാസം 15 ന് മുംബൈയില്‍ ആരംഭിക്കുമ്പോള്‍ കേരളത്തിനായി ആര്‍പ്പുവിളിക്കാന്‍ സണ്ണി ലിയോണ്‍ മുന്‍നിരയിലുണ്ടാകും. രണ്ടാം റൗണ്ട മത്സരങ്ങള്‍ 19 മുതല്‍ ബാംഗ്ലൂര്‍ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.

സെമി ഫൈനലും ഫൈനലും ദുബായില്‍ ആയിരിക്കും. ഒക്ടോബര്‍ ഒന്നിനാണ് ഫൈനല്‍. മൈതാനത്ത് വമ്പന്‍ താരങ്ങളും ഗ്യാലറിയില്‍ സണ്ണി ലിയോണും ഇത്തവണത്തെ പ്രീമിയര്‍ ഫുട്സാല്‍ ഗംഭീരമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here