വാണി വിശ്വനാഥും രാഷ്ട്രീയത്തിലേക്ക്; ജയിച്ചാല്‍ വാണി മന്ത്രി

മലയാള സിനിമയില്‍ നിന്ന് കുറച്ചുകാലമായി വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങന്നതായി റിപ്പോര്‍ട്ട്. കേരളത്തിലല്ല, ആന്ധ്രയിലാണ് വാണി രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയാണ് വാണിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

തെലുങ്ക് രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡായ റോജയെ എതിരിടുകയെന്ന ജോലിയാണ് വാണിക്ക് ചന്ദ്രബാബു നായിഡു
നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് വാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് റോജ. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. ശോഭാ നാഗിറെഡ്ഡിയുടെ മരണത്തോടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാവായി മാറിയ റോജ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമര്‍ശകയുമാണ്.

അതുകൊണ്ട് തന്നെയാണ് ആക്ഷന്‍ ഹീറോയിനെയിറക്കി റോജയെ ഏതു വിധത്തിലും ഒതുക്കാന്‍ നായിഡു തീരുമാനിച്ചത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാണിയിലൂടെ വനിതാ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് തെലുങ്കുദേശത്തിന്റെ കണക്കുകൂട്ടല്‍. ജയിച്ചാല്‍ വാണി ആന്ധ്രാ മന്ത്രിയായാലും അത്ഭുതമില്ല.

46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ ‘ജയ ജാനകി നായക’ എന്ന സിനിമയില്‍ നാലു സീനില്‍ അഭിനയിക്കുന്നതിന് വാണിക്ക് കിട്ടിയ പ്രതിഫലം 40 ലക്ഷം രൂപയായിരുന്നു. ഹിന്ദിയിലും തെലുങ്കിലുമെല്ലാം ചെറിയ വേഷങ്ങളില്‍ വാണി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നടന്‍ ബാബുരാജിനെ വിവാഹം കഴിച്ച വാണി, കുറേ കാലമായി ചെന്നൈയിലാണ് താമസം. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News