സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഗുഡ്ഗാവ്: ദില്ലിക്കു സമീപം ഗുരുഗ്രാമിലെ സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലിയിലാണ് മൃതദേഹം. ഏഴു വയസുകാരനായ പ്രഥ്യൂമനാണ് കൊല്ലപ്പട്ടത്. ഗുഡ്ഗാവിലെ ഭോന്ദ്‌സി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം.

കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി അരമണിക്കൂറിനുളളിലായിരുന്നു കൊലപാതകം. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്. രാവിലെ എട്ടു മണിയോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയിരുന്നെന്ന് പിതാവ് വരുണ്‍ പറഞ്ഞു.

ഗുഡ്ഗാവിലെ സോഹ്ന റോഡിലാണ് റയാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പുറത്തുനിന്നുളള ആരെങ്കിലുമാണൊ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

റയാന്‍ സ്‌കൂളില്‍ ഇതാദ്യമായാല്ല വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറുവയസുകാരനായ ദേവനാഷ് വസന്ത് എന്ന കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇന്ദിരപുരത്തെ ജി.ഡി ഗൊയെങ്ക പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസുകാരന്‍ അര്‍മാന്‍ സെഹവാളിനെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News