മോശംപെരുമാറ്റത്തിന് മൂന്നുമാസം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം: പുതിയ പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

ദില്ലി: വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ പെരുമാറ്റ ചട്ടങ്ങള്‍. വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം, ശാരീരികമായ കൈയേറ്റം, ജീവന്‍ അപായപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിങ്ങനെ തരം തിരിച്ചാണ് ചട്ടങ്ങള്‍.

വാക്കുകള്‍ ഉപയോഗിച്ച് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നുമാസം വിലക്കും, ശാരീരികമായ ആക്രമങ്ങള്‍ക്ക് ആറുമാസത്തെ വിലക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജീവന് ഭീഷണിയാകുന്ന രീതിയില്‍ പെരുമാറിയാല്‍ രണ്ട് വര്‍ഷമോ ആജീവനാന്ത കാലമോ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

സുരക്ഷ നടപടികളില്‍ വീഴ്ച്ച വരുത്താനാകില്ലെന്നും ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വിലക്കിന് പുറമെ കുറ്റങ്ങള്‍ക്ക് നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് നടപടികളും നേരിടേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here