തിരുവനന്തപുരത്തെ ഹോട്ടലിലെ ആ ക്ലീനിംഗ് ബോയി രാജ്യത്തെ ഏറ്റവും വലിയ രത്‌നവ്യാപാരി കുടുംബത്തിലെ അംഗം

തിരുവനന്തപുരം: ഒരാഴ്ച ക്ലീനിംഗ് ബോയിയായി ജോലി ചെയ്ത ചെറുപ്പക്കാരന്‍ വിലകൂടിയ കാറില്‍ ലക്ഷങ്ങളുടെ സമ്മാനവുമായി റസ്റ്റോറന്റില്‍ വന്നിറങ്ങുന്നത് കണ്ട ജീവനക്കാര്‍ ഞെട്ടി. ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ഗുജറാത്ത് സൂറത്തിലെ രത്‌നവ്യാപാരിയുടെ മകനാണെന്ന കാര്യം മറച്ചുവച്ച് ധ്രുവ് എന്ന 18കാരനാണ് ക്ലീനിംഗ് ബോയിയായി ജോലി ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ജോലി അന്വേഷിച്ച് ഹോട്ടല്‍ നടത്തുന്ന ചെറുപ്പക്കാരെ സമീപിച്ചത്. ആദ്യം ഒഴിവാക്കിയെങ്കിലും മറ്റൊരാളുടെ ശുപാര്‍ശയോടെ ജോലിക്ക് കയറി. ക്ലീനിംഗ് ആന്റ് സപ്ലെ വിഭാഗത്തില്‍ ജോലി ചെയ്ത ഒരാഴ്ച എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു ധ്രുവിന്റേത്. എന്നാല്‍ ഏഴുദിവസം കഴിഞ്ഞപ്പോള്‍ മുത്തശിയ്ക്ക് സുഖമില്ലെന്നും ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞ് സ്ഥലംവിട്ടു.

ഓണത്തിരക്കില്‍ വീണ്ടും ധ്രുവിനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എല്ലാവരെയും ഞെട്ടിച്ച് കേരളത്തിലെ വലിയ സ്വര്‍ണ്ണവ്യാപാരികളുടെ മൂന്ന് ആഡംബര കാറുകളിലായി ധ്രുവും സംഘവും വന്നിറങ്ങിയത്. വജ്രവും വിലകൂടിയ വാച്ചുകളും പേനകളും കൂടാതെ പണവും ഇവര്‍ ജീവനക്കാര്‍ക്ക് കൈമാറി.

സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്‌നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News