
കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിവിക് ചന്ദ്രന്‍ കൂട്ടായ്മ ഉദഘാടനം ചെയ്തു.
ആര്‍ട്ട് ഗ്യാലറിക്ക് സമീപത്തെ സാംസ്‌കാരിക ഇടവഴിയില്‍ ആണ് പ്രതിഷേധത്തിന്റെ വേറിട്ട ശബ്ദവുമായി സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രകാരന്മാരും ഒത്തുചേര്‍ന്നത്. ദളിതര്‍ക്കും മുസ്ലികള്‍ക്കും ശേഷം സാംസ്‌കാരിക പ്രവര്‍ത്തകരെ ഉന്നം വെയ്ക്കുന്നത് സംഘപരിവാറിന്റെ ഫാസിസത്തിന്റെ പുതിയ ഘട്ടമാണെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു.
പാട്ടു പാടിയും സംഘപരിവാര്‍ ഭീകരത വരച്ചു കാട്ടുന്ന ചിത്രങ്ങള്‍ ചുമരില്‍ വരച്ചുമാണ് പ്രതിഷേധം അവസാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here