ആ മലയാളികളോട് ദേഷ്യം; കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് വീണ്ടും സണ്ണി

കൊച്ചിയില്‍ എത്തിയപ്പോള്‍ മലയാളികളുടെ സ്‌നേഹവും സ്വീകരണവും കണ്ട്, സാക്ഷാല്‍ സണ്ണി ലിയോണ്‍ തന്നെ അമ്പരന്ന് പോയിരുന്നു. ഇക്കാര്യം താരം മറച്ചും വച്ചില്ല. മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്ന് അന്ന് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നുമാണ് അന്ന് സണ്ണി പറഞ്ഞത്.

അതേസമയം, കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ, തന്റെ ആരാധകരെ കുറ്റപ്പെടുത്തിയവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി സണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ കാണാനെത്തിയ ആരാധകരെ കളിയാക്കുന്നവരെ കണ്ടപ്പോള്‍ ദേഷ്യം തോന്നിയെന്ന് സണ്ണി പറയുന്നു.

‘ കൊച്ചിയിലെ ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല. അവര്‍ വളരെ സന്തോഷത്തിലായിരുന്നു.’-ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ സണ്ണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News