‘ഇത് എന്റെ ഇന്ത്യയല്ല’; എ.ആര്‍ റഹ്മാന്‍

മുംബൈ: സംഘപരിവാര്‍ അനുഭാവികളുടെ വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. സമാനമായ സംഭവങ്ങള്‍ ഇനിയും രാജ്യത്ത് നടക്കുകയാണെങ്കില്‍ ഇത് തന്റെ ഇന്ത്യയല്ലെന്ന് റഹ്മാന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ഈ സംഭവത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിന്നെ എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം.

തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News