സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കോഴിക്കോട്: 22-ാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിതാ സോഫ്റ്റ് ബോള്‍ മത്സരങ്ങള്‍ കോഴിക്കോട് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നുളള 550 ഓളം താരങ്ങള്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തമാസം അവസാനം പഞ്ചാബില്‍ നടക്കുന്ന ദേശീയ സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരളത്തിന്റെ പുരുഷ വനിതാ ടീമുകളെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച വൈകീട്ട് സമാപിക്കും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ സമ്മാനം വിതരണം ചെയ്യും.

കഴിഞ്ഞ വര്‍ഷം സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പത്തനംതിട്ടയും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവുമാണ് ചാമ്പ്യന്മാരായത്. വയനാടും എറണാകുളവും ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനാക്കാരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News