ആറന്മുള വള്ളംകളി: എ ബാച്ചിന്റെ ഫൈനല്‍ റദ്ദാക്കി; ബി ബാച്ചില്‍ പൂവത്തൂര്‍ കിഴക്ക് വിജയി

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ 52 പള്ളിയോടങ്ങള്‍ ആവേശത്തോടെ മത്സരിച്ചിട്ടും എ ബാച്ചിലെ വിജയികളെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ല. സ്റ്റാര്‍ട്ടിംഗിലെ പിഴവ് കാരണം ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന് സംഘാടകര്‍ തീരുമാനിച്ചെങ്കിലും പള്ളിയോടങ്ങള്‍ മത്സരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എ ബാച്ചിന്റെ ഫൈനല്‍ മത്സരം റദ്ദ് ചെയ്തതായി സംഘാടകര്‍ പ്രഖ്യാപിച്ചത് ബഹളത്തിനിടയാക്കി.

അതേസമയം, ബി ബാച്ചില്‍ ആവേശകരമായ മത്സരത്തില്‍ പൂവത്തൂര്‍ കിഴക്കാണ് വിജയിച്ചത്. വന്മാഴി രണ്ടാം സ്ഥാനം നേടി.

ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് ജലോത്സവം ഉദ്ഘാടനം ചെയ്തത്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസാണ് മത്സര വള്ളംകളി ഉദ്ഘാടനവും നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News