മോദിക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് മമത; മോദിയുടെ പ്രസംഗം കോളേജുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊല്‍ക്കത്ത: നരേന്ദ്രമോദിക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയുടെ പ്രസംഗം തത്സമയം സര്‍വകലാശാലകളിലും കോളേജുകളിലും കാണിക്കണമെന്ന യുജിസി നിര്‍ദേശം മമത തള്ളി.

ചിക്കാഗോയിലെ ലോക പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പ്രഭാഷണം നടത്തിയതിന്റെ 125-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തത്സമയം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യുജിസി നിര്‍ദേശം. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുള്ള മോദിയുടേയും കേന്ദ്രത്തിന്റെയും ശ്രമമാണ് ഈ നീക്കത്തിന് പിന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് നിര്‍ദേശം മമത തള്ളിയത്.

സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രത്തിന് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും വ്യക്തമാക്കി.

നേരത്തെ മോഹന്‍ ഭാഗവതിനും അമിത് ഷാക്കും കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ച് മമത സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുജിസി നിര്‍ദേശവും മമത തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here