ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരന്‍

സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരനായ പതിനാലുവയസുകാരന്‍. ഷാര്‍ജ ദില്ലി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസാണ് കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നേടിയത്.

25 മണിക്കൂര്‍ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് മന്‍സൂര്‍ അനീസ് വിമാനം പറത്തിയത്. ഷാര്‍ജയില്‍ സിവില്‍ ഏജിനിയര്‍ ആയ അലി അസ്ഗര്‍ അനിസിന്റെയും അധ്യാപികയായ മുനീറയുടെയും മകനാണ് മന്‍സൂര്‍.

സെസ്‌ന 152 മോഡലിലുള്ള വിമാനം 10 മിനുട്ട് നേരമാണ് മന്‍സൂര്‍ പറത്തിയത്. ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായ അമ്മാവനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മന്‍സൂര്‍ അനീസ് വിമാനം പറത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News