
യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ റാഫേല്‍ നദാലിന് തകര്‍പ്പന്‍ ജയം. റോജര്‍ ഫെഡററെ അട്ടിമറിച്ചെത്തിയ അര്‍ജന്റീനയുടെ ഡെല്‍ പെട്രോയെ ആണ് നദാല്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം കൈവിട്ട നദാല്‍ ബാക്കി മൂന്നു ഗെയിമുകളും തിരിച്ച് പിടിക്കുകയായിരുന്നു. സ്‌കോര്‍ 4-6,6-0,6-3,6-2.
ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫൈനലില്‍ നദാലിന്റെ എതിരാളി. 2013ന് ശേഷം ആദ്യമായി ഫൈനലില്‍ എത്തുന്ന നദാല്‍ നദാല്‍ തന്റെ മൂന്നാം യുഎസ് കിരീടം ലക്ഷ്യം വെച്ചാണിറങ്ങുന്നത്.
അതേസമയം, വനിതാ വിഭാഗം ഫൈനലില്‍ മാഡിസന്‍ കീസ് സ്റ്റീഫന്‍ സൊലോവിനെയും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here