
അന്യനാട്ടുകാരെ ഇറക്കി വിടാന്‍ ട്രംപ് ശ്രമിക്കുന്നതിനിടെ സ്വന്തം നാട്ടുകാര്‍ക്ക് പോലും വാസയോഗ്യമല്ലാതെ മാറുകയാണോ അമേരിക്ക. പ്രകൃതിദുരന്തങ്ങളെ ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് ഇന്ന് അമേരിക്ക. ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ പേടിച്ച് ഫ്‌ളോറിഡയില്‍ നിന്ന് മാത്രം 56 ലക്ഷം പേരാണ് ഒഴിഞ്ഞു പോയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്. അടുത്തിടെ വീശിയടിച്ച ഹാര്‍വി ചുഴലിക്കൊടുങ്കാറ്റില്‍ ടെക്‌സാസില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. ഇര്‍മ കൊടുങ്കാറ്റിന് മുന്നോടിയായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തി വീശിയടിക്കാന്‍ ഇര്‍മ ചുഴലിക്കാറ്റ് മാത്രമല്ല കാത്തിരിക്കുന്നത്. ജോസ് എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റും ശക്തി പ്രാപിച്ചു വരികയാണ്. മെക്‌സിക്കന്‍ തീരങ്ങളില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാത്തിയ എന്ന കൊടുങ്കാറ്റും ഉടന്‍ അമേരിക്കയില്‍ വീശിയടിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here