ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍: ‘ദിലീപ് തെറ്റുചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദിലീപ് തെറ്റുചെയ്‌തെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നേരത്തെയും ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിക്കുന്ന മണ്ടത്തരം ദിലീപ് ചെയ്യില്ലെന്നാണ് അന്നും ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും പൊലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News