ബലാത്സംഗ ഭീതിയില്‍ പുറത്തിറങ്ങി നടക്കാനാവാതെ യുവാക്കള്‍

പുരുഷന്മാരെ ഭയന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ പലയിടങ്ങളിലുമുണ്ട്. എന്നാല്‍ സിംബാബ്‌വേയിലെ ഈ ഗ്രാമത്തിലെ സ്ഥിതി മറിച്ചാണ്. യുവാക്കള്‍ക്ക് ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ.

യുവാക്കളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുന്ന നിരവധി സ്ത്രീ ക്രിമിനല്‍ ഗ്യാംഗുകളാണ് ഇവിടെയുള്ളത്. ഇതുവരെ ഇത്തരം 38 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ച് വരികയാണ്. കാറിലോ മറ്റ് വാഹനങ്ങളിലോ എത്തുന്ന സംഘം മയക്കുമരുന്ന് സ്‌പ്രേ ചെയ്ത് ബോധം കെടുത്തും. പിന്നീട് തട്ടിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയാണ് ഇവരുടെ രീതി. ദിവസങ്ങള്‍ കഴിഞ്ഞാണ് പലരേയും വിട്ടയക്കുന്നത്.

നാണക്കേട് കാരണം പലരും സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ 19കാരനെ തട്ടിക്കൊണ്ട് പോയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു പൊലീസുകാരനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയിരുന്നു. ഒരു പട്ടാളക്കാരനും സമാനമായ സംഭവമുണ്ടായി. 13കാരന്‍ മുതല്‍ 65കാരന്‍ വരെ പീഡനത്തിനിരയായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരികളടക്കം പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസ്സുള്ള യുവതികളാണ്. ഇത്തരം നിരവധി സംഘങ്ങള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News