സ്റ്റേജിലൂടെ ഒഴുകുന്ന നദി, കൊടുംകാട്: ന്യൂജനറേഷന്‍ വിവാഹങ്ങള്‍ ഇപ്പം ഇങ്ങനെയാണ്; ഈ വിസ്മയക്കാഴ്ചയ്ക്ക് പിന്നില്‍ മലയാളത്തിന്റെ പ്രിയതാരം

കല്യാണങ്ങള്‍ക്ക് വീട്ടുമുറ്റത്ത് പന്തലൊരുക്കുന്നത് ഇപ്പം പഴഞ്ചന്‍ ഏര്‍പ്പാടാ. അല്ലെങ്കില്‍ വന്‍വ്യവസായി ആയിരിക്കണം. ഇപ്പോഴത്തെ കാലത്ത് ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്യുക, അവനവന്റെ കപ്പാസിറ്റി അനുസരിച്ച് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിക്കുക. ബാക്കി എല്ലാം അവര്‍ നോക്കിക്കോള്ളും. പറയുന്ന കാശ് കൊടുക്കണം എന്ന് മാത്രം. ഇപ്പോ ട്രെന്‍ഡ് അതല്ല. ഇവന്റ് മാനേജ്‌മെന്റ് ആണെങ്കില്‍ കൂടി വ്യത്യസ്തത കൊണ്ടുവരുന്നതിലാണ് കാര്യം. വലിയ മത്സരം തന്നെ ഈ മേഖലയില്‍ നടന്ന് വരുന്നു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ നടന്ന ഒരു കല്യാണത്തിന്റെ സ്റ്റേജ് ആണ് ഇപ്പോ ചര്‍ച്ചയാകുന്നത്. സ്റ്റേജിലൂടെ ഒഴുകുന്ന നദി. പിന്നെ കാട്. വീണ്ടും മാറി മാറി വരുന്ന ദൃശ്യങ്ങള്‍. കല്യാണം കൂടാന്‍ വന്നവരെ സംഭവം ശരിക്കും ഞെട്ടിച്ചു.

ഇനി ഇതിന്റെ അണിയറക്കാര്‍ ആരെന്നറിയുമ്പോ നമ്മളും ഞെട്ടും. നടന്‍, സംവിധായകന്‍ തുടങ്ങി മലയാള സിനിമയിലെ എല്ലാമായ ഇടവേള ബാബു. സിനിമയില നിന്നുള്ള ഇടവേളകളിള്‍ അദ്ദേഹത്തിന്റെ ഹോബി ഇതൊക്കെയാണത്രേ.

ഇടവേള ബാബുവിന്റെ വാക്കുകള്‍: ഇപ്പോ നമ്മള് ഒരു കല്യാണത്തിന് പോയെന്നിരിക്കട്ടെ. മൂന്നും നാലും ലക്ഷം മുടക്കിയാണ് ഓരോരുത്തരും സ്റ്റേജ് അറേഞ്ച് ചെയ്യുന്നത്. എന്നിട്ടോ കല്യാണത്തിന് വരുന്നവര്‍ കല്യാണം കണ്ട് തിരിച്ച് പോകും. സ്റ്റേജിനെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കുക പോലുമില്ല. പിന്നെ ഇതിനോടൊക്കെ താല്‍പര്യമുള്ളവര്‍ ആണെങ്കില്‍ മെറ്റീരിയല്‍ നോക്കും. ലക്ഷങ്ങള്‍ മുടക്കുന്നതിന് എന്തെങ്കിലും ഫലം വേണമെല്ലോ എന്ന് അപ്പോഴാണ് ചിന്തിച്ചത്.ചേട്ടന്റെ മകനായ സച്ചിന്റെ കല്യാണത്തിന് പരീക്ഷണമാകാം എന്നും തീരുമാനിച്ചു.

സംഗതി കാണുന്നതിന്റെ അത്രയും നിസാരമല്ല. കര്‍വ് വാള്‍ ആണ് ഉപയോഗിക്കുന്നത്. കര്‍വ് വാള്‍ ആകുമ്പോ 3ഡി ഇഫ്ക്റ്റ് കിട്ടും. രണ്ട് വാളുകള്‍ ചേര്‍ത്ത് സിംക്രൊണൈസ്സ് ചെയ്യണം. അത് റിസ്‌ക്കാണ്. സിംക്രൊണൈസ്ഡ് ആയില്ലെങ്കില്‍ മുകളില്‍ നിന്ന് ഒഴുകുന്ന നദി ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകും. ദൃശ്യങ്ങള്‍ എല്ലാം തന്നെ ഡൗണ്‍ലോഡ് ചെയ്ത് എടുക്കും. അതിന് ശേഷം സെറ്റ്. ഇതിന് ആറ് മണിക്കൂറോളം വേണ്ടി വരും. ഏറ്റവും കുറഞ്ഞത് 3.5 ലക്ഷം രൂപയാകും. ദൃശ്യങ്ങള്‍ സിംക്രൊണൈസ് ചെയ്യാനുള്ള മെഷീനും ആളും ബംഗളൂരില്‍ നിന്ന് വരണം. സ്റ്റേജിന്റെ വലിപ്പം കൂടുന്നതനുസരിച്ച് പണച്ചിലവും കൂടും.

സച്ചിന്റെ കല്യാണത്തിന് സംഗതി പരീക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം എല്ലാവരും എതിരായിരുന്നു. പ്രത്യേകിച്ച് ഫോട്ടോഗ്രാഫേഴ്സ്. ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ലെന്ന് പറയേണ്ടി വന്നതായും ഇടവേള ബാബു പറയുന്നു.

വലിയ സ്റ്റേജ് ഷോകളിലൊക്കെ ഈ ടെക്‌നിക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തില്‍ കല്യാണങ്ങള്‍ക്ക് ഇത്തര സെറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കൈയില്‍ കാശുവച്ച് പുതുമ തേടുന്നവര്‍ക്ക് ഇതൊക്കെ ശീലമാക്കാം. ബാബുവിന്റെ ‘സ്മാര്‍ട്ട് ആന്‍ഡ് സ്മാര്‍ട്ട്’ കമ്പനി ഇനിയും സ്മാര്‍ട്ട് ആകുമെന്ന് ഉറപ്പ്.

കല്യാണത്തിന് ആളുകൂടിയില്ലെങ്കിലും സെറ്റ് കാണാന്‍ ആളെത്തുമെന്ന് ഉറപ്പായതായി സംഭവം വൈറലായതിന്റെ സന്തോഷം മറച്ച് വയ്ക്കാതെ ഇടവേള ബാബു പറഞ്ഞു. സച്ചിനും അനുശ്രീക്കും ജന്മം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഭവമാണ് ഇടവേള ബാബു സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News