സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല: ഭാവന പറയുന്നു

കൊച്ചി: വനിതാ താരസംഘടനയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ, ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്ന് നടി ഭാവന. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.

ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറയുന്നത്.

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും ഭാവന അഭിപ്രായപ്പെട്ടു. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here