നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഉത്തരവ്; രാജ്യത്ത് പ്രതിഷേധം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ഞായറാഴ്ച യു.പിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെയും പ്രതിഷേധമുയരുന്നു. ആ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ഹാജരാകേണ്ടതുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഓരോ എം.എല്‍.എമാരും അവരവരുടെ മണ്ഡലങ്ങളില്‍ ഉള്ള സ്‌കൂളുകളില്‍ എത്തി മോദിയുടെ സന്ദേശങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ എം എല്‍ എമാര്‍ മോദിയുടെ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുകയും ചെയ്യും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ നേതാവാണ് മോദിയെന്നും കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കി വളരണമെന്നുമാണ് ബി.ജെ.പിയുടെ സംസ്ഥാനവക്താവ് ചന്ദ്രമോഹന്‍ പറയുന്നത്. പുതിയ ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ് എം.എല്‍.എമാരുടെ ചുമതല.

അതേസമയം മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്ച പോലും സ്‌കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ധത്തിലാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News