സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; ഒപ്പം സംഘികള്‍ക്കൊരു കൊട്ടും

ഓണപരിപാടിക്കിടെ പൊറോട്ടയും ബീഫും കഴിച്ച സുരഭിക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്.

Dear Facebook family,
ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്ടെ 
പെരിൽ ചില പ്രമുഖരെല്ലാത്തവർ വിഷമം പറഞ്ഞു comment 
ഇടുന്നതും, അതു ചില medias പൊലിപ്പിച്ച് കാണിച്ച് അനാവശൃ 
പ്രാധാനൃം നല്കി ചർച്ചകൾ നടത്തി rating കൂട്ടൂവാനായ് 
ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടു….

ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന 
ദേശം, കാലം, സമയം, വൃക്തികൾ എന്നിവ നോക്കിയാകണം….
ഓണ സദൃക്കു തെക്കേ കേരളത്തെ ജനങ്ങൾ നല്കുന്ന 
അത്രയും പവിത്രത വടക്കെ കേരളത്തിൽ ചിലയിടങ്ങളിൽ 
നല്കാറില്ല…..പലരും ഈ ദിവസം non vegetarian food 
കഴിക്കാറുണ്ട്….ഈ സതൃം കൂടി ഉൾകൊണ്ട് വിമർശിക്കുക…..

മലബാർ area യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും….
രാവിലെ 7 മണി മുതൽ രാത്രി 2 മണി വരെ ഈ ഭക്ഷണം 
പലയിടത്തും കിട്ടും… നല്ല vegetarian hotel പല ,ഭാഗത്തും ഇല്ല…
ഞാൻ മുമ്പ് vegetarian ആയി ജീവിച്ചപ്പോൾ നല്ലൊരു 
Vegetarian ഭക്ഷണം കിട്ടുവാൻ ഒരുപാട് കഷ്ടപ്പട്ടു….

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും 
വൃക്തി സ്വാതന്ത്രമല്ലെ…..ഓണ ദിവസം എത്ര പേർ മദൃം 
കഴിക്കുന്നു….അതും തെറ്റല്ലേ….മറ്റുള്ളവർക്കു ബു്ദ്ധിമുട്ടാകാതെ 
ഏതൊരാൾക്കും ജീവിച്ചൂടെ…..എന്തു കഴിച്ചു എന്നതല്ല 
എന്തെന്കിലും ഒക്കെ കഴിക്കുവാൻ ഉണ്ടാകുക എന്നതാണ് പ്രധാനം…
വൃക്തി പരമായ് ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും 
Non vegetarian food കഴിക്കുവാൻ എനിക്ക് ഇഷ്ടമല്ല…
പക്ഷേ unfortunately ഞാൻ പലപ്പോഴും ഈ ചിന്തയിൽ പരാജയപ്പൃടുന്നു.. 
നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും 
കഴിക്കുന്ന രീതിയിൽ അല്ലാ ഉള്ളത്….vegetarian കഴി്കുന്നവർക്കു 
കൂടുതൽ ക്ഷമയും കാണാറുണ്ട്…!

So ദയവു ചെയ്ത് ഇതുപൊലുള്ള അനാവശൃ വിവാദം ഉണ്ടാക്കരുത്…
India is an independent country. To live and let I’ve..

നമ്മുടെ നാട്ടിൽ petrol, diesel വില കൂടുന്നൂ, vegetables 
വില കൂടുന്നു, gas ന്ടെ വില കൂടുന്നൂ,ചെെനയുടേയും ഉത്തര കൊറിയയുടേയും 
യുദ്ദക്കൊതി, സുനാമി വീണ്ടും ഉണ്ടാകാിനുള്ള സാദ്ധൃത,
കേരളത്തിൽ മദൃപാനം വർദ്ധിച്ചത്, സ്ത്രീ പീഡനങ്ങൾ, 
Santhosh Pandit സൂപ്പർസ്റ്റാർ ആകുമോ ? 
ഉരുക്ക് സതീശൻ സിനിമ മെഗാ ഹിറ്റാകുമോ?…
Etc, etc നമ്മുടെ ജീവിതവുമായ് ബദ്ധമുള്ള കാരൃങ്ങളിൽ 
ചർച്ച നടത്തൂ…..please…

പൊറോട്ടയും ബീഫും കഴിച്ചെന്ന് പറഞ്ഞ്, കഴിഞ്ഞദിവസമാണ് സുരഭിക്കെതിരെ അശ്ലീലപരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുഭാവികള്‍ രംഗത്തെത്തിയത്. സംഘി അനുഭാവികളുടെ കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കടുത്ത വര്‍ഗീയ, അശ്ലീലപരാമര്‍ശങ്ങളാണ് ഇവര്‍ നടിക്കെതിരെ നടത്തിയത്.

സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയാണ് സുരഭി ബീഫ് കഴിക്കുന്നത്. ഇതാണ് സംഘിക്കുട്ടന്‍മാരെ ചൊടിപ്പിച്ചത്. ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നാണ് സംഘികളുടെ വാദം. ബീഫ് കഴിച്ചതിലൂടെ നടി ഹിന്ദുക്കളെ അപമാനിച്ചെന്നും ചിലര്‍ വാദിക്കുന്നു. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെ സുരഭി എന്തിനാണ് മാംസം കഴിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, ഓണത്തിന് കോഴികറികൂട്ടി ഓണസദ്യയുണ്ണുന്നതിന്റെ ഫോട്ടോ താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും സുരഭി പറഞ്ഞു. കോഴികഷ്ണം കൂട്ടി കോഴിക്കോടന്‍ ഓണസദ്യ എന്ന അടികുറിപ്പോടെയായിരുന്നു സുരഭി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News