ചട്ടവിരുദ്ധമായി സഹകരണ ബാങ്കിന്റെ കെട്ടിടം മാറ്റുന്നു; സിപി ഐ എം പ്രതിഷേധം ശക്തം; ഉദ്ഘാടനം ചെയ്യാതെ ഉമ്മന്‍ചാണ്ടി മടങ്ങി

കോഴിക്കോട്: രാമനാട്ടുകര കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സബ്സെന്ററിന് മുന്‍പില്‍ സി പി ഐ എം പ്രതിഷേധം. ബാങ്ക് ഉദ്ഘാടനം ചെയ്യാതെ ഉമ്മന്‍ചാണ്ടി മടങ്ങി.യു ഡി എഫ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ സബ് സെന്റര്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നത്് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം

കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ രാമനാട്ടുകരയിലെ സബ്സെന്റര്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ദിവസമാണ് സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്.പ്രവര്‍ത്തനം ആരംഭിച്ചിരുന്നു എങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിനായി ഉമ്മന്‍ചാണ്ടിയെയാണ് തീരുമാനിച്ചത്.
ഉദ്ഘാടനത്തിനായി ബാങ്കിന് മുന്‍പിലായി വലിയ സ്റ്റേജും ഒരുക്കി. എന്നാല്‍ നിയമ വിരുദ്ധമായി ബാങ്കിനെ പ്രവര്‍ത്തിക്കാന്‍ ്അനുവദിക്കില്ല എന്ന്് ചൂണ്ടികാട്ടി സി പി ഐ എം രാവിലെ മുതല്‍ തന്നെ ബാങ്കിന് സമീപത്തായി പ്രതിഷേധം ആരംഭിച്ചു.സഹകരണ വകുപ്പിന്റെ അനുമതി പോലും ഇല്ലാതെയും ഭരണസമിതി ചേരാതെയുമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നും ബാങ്ക് തുറക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലുമായിരുന്നു പ്രതിഷേധക്കാര്‍.

പ്രതിഷേധം ശക്തമായാതോടെയാണ് ഉദ്ഘാടനം നടത്തിയാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ചൂണ്ടികാട്ടി പൊലീസ് നോട്ടീസ് നല്‍കിയത്.ഇതോടെ സംഘാടകര്‍ ഉദ്ഘാടന പരിപാടി ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് തൊട്ടടുത്ത് സ്വകാര്യ ഹോട്ടലില്‍ മുതിര്‍ന്ന സഹകാരികളെ ആദരിക്കുന്ന് ചടങ്ങ് നടത്തിയാണ് സംഘാടകര്‍ നാണക്കേട് ഒഴുവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News