‘ജിമ്മിക്കി കമ്മല്‍’ ആരാധകരുടെ ലിസ്റ്റിലേക്ക് അമേരിക്കന്‍ കോമഡി താരവും

മലയാളവും കടന്നു മുന്നേറുകയാണ് ജിമ്മിക്കി കമ്മല്‍ മാനിയ… ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമ്മിക്കി കമ്മലിന്റെ ഓളം. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ആരാധകരില്‍ ഇപ്പോഴിതാ ഇന്ത്യക്ക് പുറത്തു നിന്നൊരു പ്രശസ്തനും.

അമേരിക്കന്‍ കോമഡി താരവും ടെലിവിഷന്‍ ഷോ ഹോസ്റ്റുമായ ജിമ്മി കിമ്മല്‍ ആ ജിമ്മിക്കി കമ്മലിന്റെ പുതിയ ആരാധകന്‍. 2017 ഓസ്‌കര്‍ അവാര്‍ഡുകളുടെ അവതാരകന്‍ കൂടെയായിരുന്നു ജിമ്മി കിമ്മല്‍.

ട്വിറ്ററില്‍ ജിമ്മി കിമ്മിലിന്റെ ഒരു ഫോളോവര്‍ ആണ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിന്റെ താളത്തിനൊപ്പം ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചുവടു വയ്ക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പേരിലെ സാമ്യത കൊണ്ട് ഇത് കണ്ടോ എന്ന ചോദ്യത്തിന് ജിമ്മി പറഞ്ഞ മറുപടി ഇങ്ങനെയാണ്: ‘ഇതുവരെ ഇല്ല, ഇപ്പോള്‍ കണ്ടു, എനിക്കത് ഒരുപാട് ഇഷ്ടമായി’.


അങ്ങനെ ജിമിക്കി കമ്മല്‍ മാനിയ കേരളവും കടന്നു, ഇന്ത്യയും കടന്നു മുന്നോട്ടു പോകുകയാണ്. ജിമ്മി കിമ്മല്‍ ലൈവ് എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായ ജിമ്മി തന്റെ ഷോയിലും ഈ പാട്ടിനെ പറ്റി പ്രതിവാദിക്കും എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News