ഞണ്ടുകളുമായി നിവിന്‍ ഗോവയില്‍

സെപ്തംബര്‍ ഒന്നിന് റിലീസായ നിവിന്‍ പോളിയുടെ ഓണച്ചിത്രം ” ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള” ഗോവയില്‍ പ്രദര്‍ശിപ്പിച്ചു. പൊര്‍വരീം ഐനോക്സ് തീയറ്ററില്‍ രാത്രി ഒന്‍പത് മണിക്ക് പ്രത്യേക ഷോയായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഗോവയില്‍” ഹേയ് ജൂഡി”ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന നിവിന്‍ പോളിയും ചിത്രം കാണുന്നതിനായി എത്തിയിരുന്നു.

നോര്‍ത്ത് ഗോവ കളക്ടര്‍ നിളാ മോഹനന്‍ ഐ എ എസ് ,ഹേയ് ജൂഡിന്റെ സംവിധായകന്‍ ശ്യാമ പ്രസാദ്, തണ്ടര്‍ ഫോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ലഫ്. കമാന്റര്‍ അനില്‍ കുമാര്‍ ബി. നായര്‍(റിട്ട) അഭിനേതാക്കളായ സിദ്ധിക്ക്, നീനാക്കുറുപ്പ്, വിജയ് മേനോന്‍ തുടങ്ങിയവരും ഹേയ് ജൂഡിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സിനിമയുടെ ആദ്യഷോ കാണുന്നതിനായി നിവിന്‍ പോളിയോടൊപ്പം എത്തിയിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് നിര്‍മ്മിച്ചത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. ലാല്‍, സ്രിന്ദ, പുതുമുഖം ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് പുറമെ പ്രേമം സിനിമയിലെ കൃഷ്ണകുമാര്‍, സൈജു കുറുപ്പ്, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി ഒട്ടുമിക്ക താരങ്ങളും

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശാന്തികൃഷ്ണ സിനിമയിലേക്ക് തിരിച്ച് വന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. ചിത്രത്തിന് നല്ല പ്രതികരണമാണ് ഗോവയില്‍ ലഭിച്ചത്. ഹേയ് ജൂഡിന്റെ ചിത്രീകരണത്തിന് ഇടവേള നല്‍കിയാണ് നിവിന്‍ മുഴുവന്‍ യൂണിറ്റുമായി ചിത്രം കാണാനെത്തിയത്. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിട്ടുള്ള നല്ലൊരു കുടുംബ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News