പിസി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി; പരാമര്‍ശം മാനഹാനി വരുത്തി

കൊച്ചി: തനിക്കെതിരായ മോശം പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. പിസിയുടെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് നടി മൊഴി നല്‍കി. നെടുമ്പാശേരി പൊലീസാണ് നടിയുടെ വീട്ടിലെത്തി മൊഴി എടുത്തത്.

ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് സമൂഹത്തില്‍ മാനക്കേടുണ്ടാക്കിയെന്നും താന്‍ മോശക്കാരിയാണെന്ന ധാരണ സമൂഹത്തില്‍ പടരാന്‍ അത് ഇടയാക്കിയെന്നും നടി മൊഴി നല്‍കി.

നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തില്‍ ഐപിസി 228 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. നടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ വനിതാ കമീഷനും പിസി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News