ഗുര്‍മീതിന്റെ വസതിയില്‍ നിന്നും വനിതാ ഹോസ്റ്റലിലേക്ക് തുറക്കുന്ന തുരങ്കം; റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഗുര്‍മീത് റാം റഹീമിന്റെ ദേര സച്ച സൗദ ആസ്ഥാനത്ത് നടത്തുന്ന റെയ്ഡില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആശ്രമത്തിന്റെ ഉള്ളില്‍ നിന്നും വനിത ഹോസ്ഥറ്റലിലേക്ക് തുറക്കുന്നതാണ് ഒരു തുരങ്കം. രണ്ടാമത്തേത് 5 കിലോമിറ്റര്‍ അകലെയുള്ള റോഡിലേക്ക് തുറക്കുന്നതും.

ആവശ്യം വന്നാല്‍ ഗുര്‍മീതിന് രക്ഷപ്പെടാനുള്ള രീതിയിലാണ് ഈ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 1000 ഏക്കറോളം വരുന്നതാണ് ദേരാ സച്ച സൗദ ആസ്ഥാനം . ആശ്രമത്തിന്റെ ഉള്ളില്‍ ഒട്ടേറെ ആഢംബരക്കെട്ടിടങ്ങളും റ്ിസോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

ഗുര്‍മീത് റാം റഹിം മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനം ഒഴിപ്പിച്ച് പരിശോധന നടത്താന്‍ ഉത്തരവിട്ടത്. മുന്‍ ജഡ്ജി കൂടിയായ എ.കെ.എസ് പവാറിന്റെ

മേല്‍നോട്ടത്തിലാണ് പരിശോധന. ദേരാ സച്ചാ സൗദ ആസ്ഥാനം റെയ്ഡ് രണ്ട് ആഴ്ചയോളം നീണ്ടു നില്‍ക്കും ‘ശുചീകരിക്കല്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News