
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ബദാം. ആല്‍മണ്ട്സ് എന്നറിയപ്പെടുന്ന ഇവ നല്ല കൊളസ്ട്രോളടങ്ങിയ ചുരുക്കം ചില ഭക്ഷണങ്ങളിലൊന്നുമാണ്. ബദാമിന് പല ആരോഗ്യഗുണങ്ങളുണ്ട്. ഇതിലൊന്നാണ് തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണെന്നത്.
പല രീതികളിലും ബദാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഏതെല്ലാം വിധത്തിലാണ് ബദാം തടിയുംവയറും കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കു,
തടിയും വയറും പോകാന്‍ ബദാം നല്ല കൊളസ്ട്രോള്‍ അടങ്ങിയ ഒന്നാണ് ബദാം. അതായത് ദോഷകരമായ കൊഴുപ്പ് ഇതില്‍ ഇല്ലെന്നതു തന്നെ. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും. ചീത്ത കൊളസ്ട്രോള്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള ഒരു കാരണമാണ്. ഇത് തടിയും വയറും കുറയ്ക്കാനുള്ള ഒരു പ്രധാന കാര്യമാണ്.
നാരുകള്‍ അടങ്ങിയതുകൊണ്ടു തന്നെ നല്ല ദഹനത്തിനു സഹായിക്കും. ഇതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ മഗ്‌നീഷ്യം, വൈറ്റമിന്‍ ഇ എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ഇതും തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here