
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു.സുനിയ്ക്കു വേണ്ടി ദിലീപിന് വോയ്‌സ് മെസേജ് അയയ്ക്കാന്‍ സഹായിച്ച അനീഷാണ് അറസ്റ്റിലായത്.കളമശ്ശേരി എആര്‍ ക്യാമ്പിലെസി പി ഒആണ് അനീഷ്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു.ഈ സമയം ഇവിടെ കാവല്‍ ചുമതലയിലുണ്ടായിരുന്ന ഇജഛ അനീഷാണ് സുനിയെ ഫോണ്‍ ചെയ്യാനായി സഹായിച്ചത്.
തന്നെ അറസ്റ്റ് ചെയ്ത വിവരം ദിലീപിനെ അറിയിക്കുന്നതിനായി സുനിക്ക് ഫോണ്‍ നല്‍കിയത് അനീഷായിരുന്നു.ദിലീപിനെ വിളിച്ച് കിട്ടാത്തതിനാല്‍ അനീഷിന്റെ മൊബൈലില്‍ നിന്ന് വോയ്‌സ് മെസേജ് അയയ്ക്കുകയായിരുന്നു.
ദിലീപേട്ടാ ഞാന്‍ കുടുങ്ങി എന്നതായിരുന്നു ശബ്ദ സന്ദേശം. ഇതു കൂടാതെ നാദിര്‍ഷയെയും വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലേക്കും 3 തവണ വിളിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
മാര്‍ച്ച് 6 നാണ് സുനി ദിലീപിന്റെ പങ്കിനെക്കുറിച്ച് അനീഷിനോട് വെളിപ്പെടുത്തിയത്.കാവല്‍ നില്‍ക്കുന്ന സമയത്ത് നടിയെ ആക്രമിച്ചതിന്റെ സൂത്രധാരന്‍ ദിലീപാണെന്ന് സുനി അനീഷിനോട് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമായതിനെതുടര്‍ന്നാണ് കളമശ്ശേരി എആര്‍ ക്യാമ്പിലെ സി പി ഒ അനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here