
കൊച്ചി എന്നു കേട്ടാല്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം എത്തുന്ന ചിന്ത ഒടുക്കത്തെ ബ്ലോക്കിനെക്കുറിച്ചാണ്.ഈ ബ്ലോക്കില്‍ എങ്ങനെ ഓടിയെത്തും.പ്രത്യേകിച്ച് തീപിടുത്തം പോലുള്ള അപകടം വരുമ്പോള്‍ ഫയര്‍ എഞ്ചിനൊക്കെ എങ്ങനെ പെട്ടന്നെത്തും.
ആ ചോദ്യത്തിന് ഇനി ധൈര്യപൂര്‍വ്വം ഉത്തരം പറയാം നോ പ്രോബ്ലം.തീ പിടുത്തമുണ്ടായി നിമിഷങ്ങള്‍ക്കകം ഓടിയെത്താവുന്ന പ്രത്യേക ഫയര്‍ എഞ്ചിന്‍ എറണാകുളത്ത് റെഡിയാണ്.ചെറിയ വഴികളിലൂടെപ്പോലും ലക്ഷ്യസ്ഥാനത്തെത്തി അതിവേഗം തീയണയ്ക്കാന്‍ സാധിക്കുന്ന മിനി മിസ്റ്റ് ടെന്‍ഡേഴ്‌സ് എന്ന സംവിധാനമാണ് തയ്യാറായിരിക്കുന്നത്.
അഗ്‌നി ശമന സേന എറണാകുളം ഡിവിഷനിലെ ആറ് സ്റ്റേഷനുകളിലേയ്ക്കാണ് മിനി മിസ്റ്റ് ടെന്‍ഡേഴ്‌സ് എത്തിയിരിക്കുന്നത്.ഗാന്ധി നഗര്‍,മട്ടാഞ്ചേരി,വൈപ്പിന്‍ സ്റ്റേഷനുകള്‍ക്കാണ് മിനി മിസ്റ്റ് ടെന്‍ഡേഴ്‌സ് ലഭിച്ചിരിക്കുന്നത്.തൃപ്പൂണിത്തുറ , പട്ടിമറ്റം എന്നിവിടങ്ങളില്‍ മീഡിയം വാട്ടര്‍ ടെന്‍ഡറും ലഭിച്ചിട്ടുണ്ട്.
ഒരു കാറിന്റെ വലിപ്പമേയുള്ളൂ ഈ പുത്തന്‍ സംവിധാനത്തിന്.400 ലിറ്റര്‍ വെള്ളവും 50 ലിറ്റര്‍ പതയുടെ മിശ്രിതവുമാണ് ഇതില്‍ ഉപയോഗിക്കുന്നത്.മഞ്ഞുതുള്ളികള്‍ പോലുള്ള തണുത്തവെള്ളം ഉപയോഗിച്ച് ഉയര്‍ന്ന സമ്മര്‍ദത്തിലാണ് തീയണയ്ക്കുക.
അതുകൊണ്ടുതന്നെ കുറച്ചു വെള്ളം മാത്രമേ ആവശ്യമുള്ളൂ.27 മിനിറ്റോളം ഇത് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും.ഇതോടൊപ്പം വാഹനത്തില്‍ രക്ഷാ ഉപകരണങ്ങള്‍, സെര്‍ച്ച് ലൈറ്റ്,ഇരുമ്പ് കമ്പികള്‍ മുറിച്ചു മാറ്റാനുള്ള ഉപകരണങ്ങള്‍ ,ഓക്‌സിജന്‍ സിലിണ്ടറുകള്‍,ജി പി എസ് ക്യാമറ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ 60 എണ്ണമാണ് ഇതിനകം എത്തിയിരിക്കുന്നത്.രാജ്യത്ത് മിനി മിസ്റ്റ് സംവിധാനം ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here