
ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിന് പുതിയ അവകാശി. അമേരിക്കയുടെ സൊളാന് സ്റ്റീഫന്‍സാണ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ തകര്‍ത്തെറിഞ്ഞാണ് സ്റ്റീഫൻസ് ആദ്യ ഗ്രാന്‍റ്സ്‌ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-0.
2002ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനലില്‍ പോരടിച്ചശേഷം ഇതാദ്യമായാണ് അമേരിക്കക്കാർ യുഎസ് ഓപ്പൺ കലാശക്കളിയില്‍ ഏറ്റുമുട്ടിയത്. സ്റ്റീഫന്‍സിന്റെയും കീസിന്റെയും ആദ്യ ഗ്രാന്സ്ലാം ഫൈനല്‍ കൂടിയായിരുന്നു.
സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് സെമി ഫൈനലില്‍ ഏഴു ഗ്രാന്സ്ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് കുതിച്ചത്.15-ാം സീഡ് മാഡിസണ്‍ കീസാകട്ടെ 20-ാം സീഡ് അമേരിക്കയുടെതന്നെ കൊക്കോ വാന്ഡെവെഗയെ 6-1, 6-2ന് കീഴടക്കിയായിരുന്നു ഫൈനലിനെത്തിയത്.
ഇതിനു മുമ്പ് 2015ലെ മയാമി മസാറ്റേഴ്സില് ഏറ്റുമുട്ടിയതാണ് ഇരുവരുടെയും ഏക പോരാട്ടം. അന്ന് സ്റ്റീഫന്‍സ് ജയിച്ചിരുന്നു. അതേസമയം പുരുഷ കിരീടത്തിനായി റാഫേല്‍ നദാലും കൊവിന്‍ ആന്‍ഡേഴ്സണും ഇന്ന് ഏറ്റുമുട്ടും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here