ഇര്‍മ ചുഴലികാറ്റ് അമേരിക്കന്‍ തീരത്ത് ആഞ്ഞടിക്കുന്നു; 70 ലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ചു; അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക്; കരീബിയന്‍ മേഖലയില്‍ കനത്ത നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചയോടെ അമേരിക്കന്‍ തീരത്തെത്തി. കരീബിയന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ഇല്‍മയുടെ ഭീതിയിലാണ് അമേരിക്കന്‍ ജനത. ഇവിടെ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. 70 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് വ്യക്തമാകുന്നത്.

ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍നിന്നും നാലിലേക്കു മാറിയതു മാത്രമാണ് ഏക ആശ്വാസം. കാറ്റിന്റെ വേഗത ക്രമേണ കുറയുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്റെ ശക്തി കൂടാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിട്ടില്ല.

അമേരിക്കയിലെ ഫ്‌ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന ഇര്‍മ കാറ്റിന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്.

ഫ്‌ലോറിഡ, അമേരിക്കയുടെ ഭാഗമായ പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News