മലയാളി വ്യവസായിയില്‍ നിന്ന ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ആറ്റിങ്ങല്‍ സ്വദേശി പിടിയിലായി

മലയാളി വ്യവസായിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചു എന്ന പരാതിയില്‍ ആറ്റിങ്ങല്‍ സ്വദേശിയെ പോലീസ് പിടികൂടി. MJ ഇന്‍ഫ്രാസ്ട്രച്ചര്‍ കമ്പനിയുടെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ബാബ പ്രസാദ് എന്നയാളെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. കമ്പനിയുടെ ചെയര്‍മാന്‍ അനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വഞ്ചനാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് .

ബാഗ്ളൂര്‍ സ്വദേശിയായ മലയാളി വ്യവസായി അനില്‍കുമാറിന്‍റെ എം ജെ ഇന്‍ഫ്രാസക്ച്ചര്‍ എന്ന കമ്പനിയിലെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടരായ ബാബ പ്രസാദിനെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത് . ഇടക്കോട് സ്വദേശിയായ ബാഗ്ളൂര്‍ വ്യവസായി അനില്‍കുമാറിന്‍റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ ക‍ഴിഞ്ഞ ദിവസം മംഗലപുരത്ത് വെച്ച് പോലീസ് പിടികൂടിയത്.

സംഭവത്തെ പറ്റി പോലീസ് നല്‍കുന്ന വിവരം ഇപ്രകാരം ആണ്. അനില്‍കുമാറിന്‍റെ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ എക്സിക്യൂട്ടീവ് ഡയറക്ടരായ ബാബപ്രസാദിന് കമ്പനി ആവശ്യത്തിനായി നല്‍കിയ 38 ലക്ഷത്തോളം രൂപ അദ്ദേഹത്തിന്‍റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയെന്നും,പണം തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ലെന്നുമാണ് അനില്‍കുമാറിന്‍റെ പരാതി

.കമ്പനി ആവശ്യത്തിനായി നല്‍കിയ ഇന്നോവ കാറും ഇയാള്‍ തട്ടിയെടുത്തതായും ,കമ്പനിയുടെ ചില രേഖകള്‍ കൈവശപെടുത്തിയതായും പരാതിയില്‍ ആരോപണം ഉന്നയിക്കുന്നു. വഞ്ചനാകുറ്റം ചുമത്തിയ ബാബ പ്രസാദിനെ ആറ്റിങ്ങല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. എന്നാല്‍ മുന്‍വൈരാഗ്യത്തിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിചമച്ച കളളപരാതിയാണ് റിമാന്‍ഡിലായ ബാബ പ്രസാദിനെതിരെ ഉളളതെന്ന് പ്രതിഭാഗം ആരോപിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിൽ പ്രതിചേര്‍ക്കപ്പെട്ട ബാബപ്രസാദ് മറ്റെതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News