ഇതാ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം; സംസ്ഥാനസര്‍ക്കാരിന്‍റെ പൂര്‍ണ ധനസഹായത്താല്‍ നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും; തോമസ് ഐസക്

ആലപ്പു‍ഴ: കേരളത്തിലെയും പുറത്തെയും എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് ഒരു സുവര്‍ണ്ണാവസരം. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ടു ഏതെങ്കിലും പുതിയ ഒരു യന്ത്രം ഡിസൈന്‍ ചെയ്ത് പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നണ്ടോ ? നിങ്ങളുടെ പ്രോജ്കറ്റ് നിര്‍ദ്ദേശവും മതിപ്പ് ചെലവും ഒരു പ്രൊപോസല്‍ ആയി സമര്‍പ്പിക്കുക . ഏറ്റവും നല്ല പത്ത് പ്രൊപോസലുകള്‍ക്ക് ഉള്ള പൂര്‍ണ്ണ ധനസഹായം സര്‍ക്കാര്‍ നല്‍കും .

ആവശ്യമായ സാങ്കേതിക പിന്തുണയും നല്‍കും. ഞങ്ങള്‍ ആയിട്ട് ഒരു ബജറ്റ് പരിധിയും കല്‍പ്പിക്കുന്നുമില്ല . എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് മാത്രമല്ല , സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ക്കും ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജുകള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ് . സ്വകാര്യ വ്യാസ്വായ സംരഭകര്‍ക്കും വ്യക്തികള്‍ക്കും ഈ എന്‍ജിനീയറിംഗ് ഇന്നോവേഷന്‍ സംരഭത്തില്‍ പങ്കാളികള്‍ ആവാം .

പുതിയ കയര്‍ ഉല്‍പ്പന്നങ്ങളോ പ്രക്രിയകളോ കണ്ടെത്തുന്നതിനുള്ള ഗവേഷണ പ്രോജക്ടുകളും ക്ഷണിക്കുകയാണ് . ഇതിലും ആര്‍ക്കു വേണമെങ്കിലും പങ്കാളികള്‍ ആവാം . ഒരു പാനല്‍ ഇവയുടെ സാധുതകള്‍ പരിശോധിച്ച ശേഷമായിരിക്കും ഫണ്ടിങ്ങിനുള്ളവയെ തെരഞ്ഞെടുക്കുക .

കയര്‍ കേരള 2017 മായി ബന്ധപ്പെട്ടു നടക്കുന്ന മൂന്നാമത്തെ മത്സരം കയര്‍ ഉല്‍പ്പന്നഡിസൈന്‍ സംബന്ധിച്ചാണ് . വ്യവസായ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പ്രൊഫഷനല്‍ ഡിസൈനര്‍മാര്‍ക്കും ഇതില്‍ പങ്കാളികള്‍ ആവാം . ഏറ്റവു നല്ല ഡിസൈനുകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പതിനായിരം രൂപ വരെ സമ്മാനമായി നല്‍കും .
ഇതിനു പുറമേ എല്ലാ ജില്ലയിലും ഏറ്റവും നല്ല രീതിയില്‍ കയര്‍ ഭൂവസ്ത്രം മണ്ണ് ജല സംരക്ഷണത്തിന് ഉപയോഗിച്ചിട്ടുള്ള പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കുന്നു .

ഇതിനുള്ള പ്രോപ്പോസലുകള്‍ ബന്ധപ്പെട്ട കയര്‍ പ്രോജക്റ്റ് ഓഫീസുകളില്‍ ആണ് സമര്‍പ്പിക്കേണ്ടത് . ജില്ല തലത്തില്‍ കയര്‍ പ്രോജക്റ്റ് ഓഫീസര്‍ കണ്‍വീനറും തൊഴിലുറപ്പ് ജില്ലതല ഓഫീസറും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതി ആയിരിക്കും അവാര്‍ഡിന് അര്‍ഹാരായ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുക.
കയര്‍ ഗവേഷണ മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഒരു നയം മാറ്റത്തിന്റെ സൂചന ആണ് ഈ മത്സരങ്ങള്‍ . കയര്‍ സംബന്ധിച്ച ഗവേഷണ പഠനങ്ങളില്‍ ഇന്ത്യയിലെ സര്‍വ്വകലാശാലകളെയും മറ്റു ഗവേഷണസ്ഥാപനങ്ങളെയും സ്വകാര്യ മേഖല അടക്കം പങ്കാളി ആക്കാന്‍ ആണുദ്ധേശിക്കുന്നത് , കൃത്യാമായ പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആവശ്യാമായ ധനസഹായം സര്‍ക്കാര്‍ നല്‍കും ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ഇന്ത്യയിലും ലോകത്ത് എമ്പാടും നടക്കുന്ന കയര്‍ ഗവേഷണ പ്രവര്‍ത്തനങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുക എന്നതാവും ഇനി എന്‍ സി ആര്‍ എം ഐ യുടെ ചുമതല .

ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വിശദീകരിച്ചു. 10 മണിക്ക് കയര്‍ കേരളയുമായി ബന്ധപ്പെട്ട് തത്സമയം ചര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News