
ദില്ലി: രാജ്യത്ത് വീണ്ടും കൊടും പീഡനം. അഞ്ച് വയസ്സുകാരിയ്ക്ക് നേരെയാണ് ഇത്തവണ ഞെട്ടിക്കുന്ന ബലാത്സംഗം നടന്നത്. വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ബലാത്സംഗം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിലെ പ്യൂണായ വികാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്.
അതേ സമയം ദില്ലി റയാല്‍ സ്‌കൂളില്‍ ഏഴ് വസയുകാരനെ കൊന്നതിന് പിടിയിലായ സ്‌കൂള്‍ ഡ്രൈവര്‍ മുന്‍പും ലൈഗിക അതിക്രമം കാണിച്ചിരുന്നതായി പോലീസ് കണ്ടെത്തി.സ്വാഭാവ ദൂഷ്യത്തെ തുടര്‍ന്ന് മറ്റൊരു സ്‌കൂളില്‍ നിന്നും പിരിച്ച് വിടപ്പെട്ടയാളാണ് ഡ്രൈവറെന്ന് പോലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here