മുരുഗന്‍റെ മരണം; ഡോക്ടര്‍മാരെ ചോദ്യം ചെയ്തു; അറസ്റ്റിനും സാധ്യത

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുരുഗനെ എത്തികുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരായ ശ്രീകാന്ത്,പാട്രിക് എന്നിവരെയാണ് ഇന്നലെ തുടർച്ചയായി 8 മണികൂറോളം ചോദ്യം ചെയ്തത്. ബോധപൂർവ്വമൊ വീഴ്ചയൊ ചികിത്സ നൽകുന്നതിൽ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. അതേസമയം മെഡിസിറ്റി,അസീസിയ എന്നീ മെഡിക്ൽ കോളേജുകളിലെ ഡ്യൂട്ടി ഡോക്ടർമാരേയും എസിപി അശോകന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നൽകിയ മൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച് ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യൽ തുടരുന്നത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടരും. ആഗസ്റ്റ് ആറിനാണ് അപകടത്തിൽ തലയ്ക് ഗുരുതരമായി പരികേറ്റ മുരുഗനെ വിവിധ ആശുപത്രിയിൽ എത്തിക്കുന്നത്.

വെന്റിലേറ്റർ ഒഴിവില്ല,ന്യൂറോ സർജനില്ല തുടങിയ കാരണങ്ങൾ പറഞ്ഞാണ് ചികിത്സ നിഷേധിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആശുപത്രികൾക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിചെങ്കിലും പൊലീസിന് കൈമാറിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News