തിരുവനന്തപുരം: KSRTC യുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയും KSRTC യും കൈകോര്‍ക്കുന്നു.കാലപ്പഴക്കം ചെന്ന KSRTC ബസ്സുകള്‍ കുടുംബശ്രീയ്ക്ക് കൈമാറി അതില്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. കൂടാതെ പാര്‍ക്കിംഗ് സൗകര്യം,ബസ് വൃത്തിയാക്കല്‍,ടോയലെറ്റ് പരിപാലനം എന്നിവയിലും കുടുംബശ്രീയുമായി KSRTC ധാരണാ പത്രം ഒപ്പിടാനാണ് തീരുമാനം.
ബസ്സ് സര്‍വ്വീസുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് വരുമാന സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനാണ് KSRTC മാനേജ് മെന്‍റിന്‍റെ ആലോചന. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ KSRTC ഡിപ്പോകളില്‍ ഷോപ്പിംഗ് കോംപ്ലെക്സുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലെ കടകള്‍ വിറ്റ് പോകാത്തത് വരുമാന പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന ബസ്സുകള്‍ എങ്ങനെ വരുമാന മാര്‍ഗ്ഗമായി ഉപയോഗിക്കാം എന്ന ചര്‍ച്ചകള്‍ സജീവമാക്കിയത്.
കാലപ്പഴക്കം വന്ന,ലേലം ചെയ്ത് കൊടുക്കുന്ന ബസ്സുകള്‍ കുടുബശ്രീക്ക് കൈമാറി അതില്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.ഹോട്ടല്‍ വരുമാനത്തിന്‍റെ ഒരു വിഹിതം കുടുംബശ്രീക്ക് കൈമാറും.ഇതിന് പുറമെ KSRTC ഡിപ്പോകളിലെ ടോയലെറ്റുകളുടെ പരിപാലനം,ബസ്സ് വൃത്തിയാക്കല്‍ സ്റ്റാന്‍ഡുകളിലെ റെസ്റ്റോറന്‍റുകള്‍,പാര്‍ക്കിംഗ് സൗകര്യം എന്നിവയിലും കുടുംബശ്രീയുമായി KSRTC കൈകോര്‍ക്കും.അത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കുടുംബശ്രീ-KSRTC അധികാരികള്‍ തമ്മില്‍ നടത്തിയിരിക്കുകയാണ്.
വിവിധ ഡിപ്പോകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനവും നടക്കുന്നു.പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച തന്നെ KSRTC എം.ഡിക്ക് കൈമാറും.ഹോട്ടല്‍ നടത്തിപ്പ് കരാര്‍ നിലവിലെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഇടന്‍ അത് കുടുംബശ്രീക്ക് നല്‍കും.ബസ്സുകള്‍ വൃത്തിയാക്കുന്നതിന് യുവശ്രീ ഗ്രൂപ്പുകളെയാണ് KSRTC ലക്ഷ്യമിടുന്നത്.ബസ്സ് സ്റ്റാന്‍ഡുകളിലെ സ്ത്രീകളുടെ വിശ്രമിമുറികളും റെയില്‍വെ മാതൃകയില്‍ നവീകരിച്ച് കുടുംബശ്രീക്ക് പരിപാലന ചുമതല നല്‍കും.
Get real time update about this post categories directly on your device, subscribe now.