ട്രാന്‍സ്ജെന്‍ഡേ‍ഴ്സിനു മാത്രമായി സൗജന്യ ആരോഗ്യസംരക്ഷണ ക്ലിനിക്ക്; ബിബിസിയടക്കമുള്ള ലോകമാധ്യമങ്ങള്‍ കേരളമോഡലിനെ വാ‍ഴ്ത്തി രംഗത്ത്

ഭിന്നലിംഗക്കാരോടുള്ള സമീപനത്തില്‍ ഇന്ത്യക്കു തന്നെ മാതൃകയായി വാര്‍ത്തകളില്‍ നിറഞ്ഞ കേരളത്തെപ്പറ്റി വീണ്ടും BBC റിപ്പോര്‍ട്ട്. ഭിന്നലിംഗക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിനെപറ്റിയുള്ള റിപ്പോര്‍ട്ടിലൂടെയാണ് BBC കേരളത്തെ ലോകത്തിന്‍റെ ശ്രദ്ധയില്‍ എത്തിക്കുന്നത്.

ഭിന്നലിംഗക്കാര്‍ക്ക് സൗജന്യആരോഗ്യസംരക്ഷണം നല്‍കുന്ന കോട്ടയത്തെ ക്ലിനിക്കിനെപ്പറ്റി ജാള്‍ട്ടന്‍ നിര്‍മ്മിച്ച വീഡിയോയും BBC പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് പൊതുആരോഗ്യസംവിധാനങ്ങളില്‍ ചികിത്സ തേടുന്നതിന് ബുദ്ധിമുട്ട് നേരിടുമ്പോള്‍ കേരളത്തില്‍ സ്ഥിതി വത്യസ്തമാണെന്ന് BBC ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ലോകത്താദ്യമായി ഭിന്നലിംഗക്കാരെ മെട്രെയില്‍ ജോലിക്ക് നിയമിച്ചുകൊണ്ട് കേരളം അന്താരാഷ്ട്രമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here