ദിലീപിനെ പിന്തുണച്ചു; ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം; പ്രതിഷേധം ശക്തം; പരിഹാസവുമായി ശ്രീനിവാസന്‍

കണ്ണൂര്‍ : നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. കൂ‌ത്തുപറമ്പിലെ വീടിന് നേരെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂ‌ലമായി ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക് നില്‍ക്കുന്ന ആളല്ല ദിലീപെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സാമാന്യബുദ്ധിയുള്ള ആളാണ് ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയും മുന്‍പ് ആരുടെ മേലും കുറ്റം കെട്ടിവെയ്‌ക്കുന്നത് ശരിയല്ലെന്നും ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.

ശ്രീനിവാസന്‍റെ വീടിനു നേരെയുണ്ടായ കരി ഓയില്‍ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.  അതേ സമയം  കരി ഓയില്‍ ഒഴിച്ചവർക്കെതിരെ പരിഹാസവുമായി ശ്രീനിവാസൻ രംഗത്തെത്തി. ദിലീപിനു പിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടില്‍ക്കൂടി ഇത് ചെയ്യണമെന്ന് പരിഹാസപൂര്‍വ്വം അദ്ദേഹം ആവശ്യപ്പെട്ടു.

ദിലീപിന് അനുകൂലമായി താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു. വർഷങ്ങളായി ദിലീപിനെ അറിയാവുന്ന ആളെന്ന നിലയിൽ ഇത്തരമൊരു ഹീനകൃത്യം ദിലീപ് ചെയ്യുമെന്നു കരുതുന്നില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News