
പാലക്കാട്: ഉപയോഗയോഗ്യമല്ലാത്ത ജലാശയങ്ങളെ ജലസമൃദ്ധമാക്കി തിരികെ പിടിച്ച് പാലക്കാട്. ഒരു വര്‍ഷം കൊണ്ട് ഉപയോഗശൂന്യമായി കിടന്ന നാല്‍പതിലേറെ കുളങ്ങളാണ് നവീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം പദ്ധതിയിലൂടെ മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്.
സമൃദ്ധമായി തെളിനീരുമായി നിറഞ്ഞു നില്‍ക്കുകയാണ് പാങ്കുളം. മൂന്ന് മാസം മുന്പ് കുളത്തിന്‍റെ അവസ്ഥ ഇങ്ങനെയായിരുന്നില്ല. ഒരുകാലത്ത് കൃഷിക്കും കുടിവെള്ളത്തിനുമെല്ലാമായി നാട്ടുകാര്‍ ആശ്രയിച്ചിരുന്ന കുളം പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ചതോടെയാണ് പാങ്കുളത്തിന് പുതുജീവന്‍ ലഭിച്ചത്.
ഹരിത കേരളം പദ്ധതിയില്‍ 16 കോടിയോളം രൂപ മുടക്കി ജില്ലയിലെ 22 പഞ്ചായത്തുകളിലായി 56 കുളങ്ങളാണ് നവീകരിക്കുന്നത്. ഇതില്‍ 41എണ്ണം നവീകരിച്ച് കൈമാറിക്കഴിഞ്ഞു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും ജലസേചന വകുപ്പും നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 14,800 കുളങ്ങളാണ് കണ്ടെത്തിയത്.
ജനങ്ങളുടെ ഉപയോഗത്തിന് വെള്ളം നല്‍കാമെന്ന ഉറപ്പില്‍ പൊതുകുളങ്ങളും ക്ഷേത്രകുളങ്ങളുമാണ് നിലവില്‍ നവീകരിച്ചിരിക്കുന്നത്. ഈ ധാരണയില്‍ സ്വകാര്യ കുളങ്ങള്‍ നവീകരിക്കുന്ന കാര്യവും പരിഗണിക്കും. മണ്ണും വെള്ളവും സംരക്ഷിക്കാനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here