പ്രണയിച്ച് ജീവിച്ച ഷക്കീലയെ ചേച്ചി ചതിച്ചു; വെളിപ്പെടുത്തലുമായി ഷക്കീല രംഗത്ത്

ഒരു കാലത്ത് മലയാള സിനിമയുടെ രോമാഞ്ചമായിരുന്നു ഷക്കീല. സൂപ്പര്‍ താര ചിത്രങ്ങളടക്കം പരാജയങ്ങലില്‍ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോള്‍ ഇന്‍ഡസ്ട്രിക്ക് താങ്ങായത് ഷക്കീല ചിത്രങ്ങളുടെ വിജയങ്ങളായിരുന്നു പിന്നീട് മാര്‍ക്കറ്റിടിഞ്ഞതോടെ ഫീല്‍ഡൗട്ടായെങ്കിലും ഇന്നും ഷക്കീല ആരാധകരുടെ ഹരം തന്നെയാണ്.

സമീപ കാലത്ത് സൂപ്പര്‍ താര ചിത്രങ്ങളിലടക്കം വേഷമിട്ട് സിനിമയിലേക്ക് തിരികെ എത്തിയ ഷക്കീല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയാണ്. ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചിട്ടുണ്ടെന്നാണ് ഷക്കീല തുറന്ന് പറഞ്ഞത്. വിവാഹം ക‍ഴിക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ആ ബന്ധങ്ങളെ കണ്ടതെന്നും ഷക്കീല വെളിപ്പെടുത്തുന്നു.

എന്നാല്‍ എല്ലാ ബന്ധങ്ങളും അവസാനിച്ചത് പരാജയത്തിലായിരുന്നു. എന്നിരുന്നാലും ഇപ്പോ‍ഴും ഒരു നല്ല പ്രണയത്തിനായി കാത്തിരിക്കുകയാണ് ഷക്കീല. പേരും പ്രശസ്തിയും, പണവും കുറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപൊയെന്നും ഷക്കീല വെളിപ്പെടുത്തുന്നു. തന്‍റെ ജീവിതം ഉപയോഗിച്ച് സൗഭാഗ്യങ്ങള്‍ സ്വന്തമാക്കിയ കുടുംബാംഗങ്ങള്‍ പോലും കൈവിട്ടു.

താന്‍ സമ്പാദിച്ച പണമെല്ലാം ചേച്ചിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. അതെല്ലാം ചേച്ചി സ്വന്തമാക്കിയതോടെ വാടക വീട്ടിലാണ് തന്‍റെ താമസമെന്നും ഷക്കീല പറയുന്നു. പതിനായിരം രൂപ വാടകയുള്ള വീട്ടിലാണ് ഇപ്പോള്‍ ഷക്കീല താമസിക്കുന്നത്.  എന്നാല്‍ എന്തൊക്കെ ദുരിതങ്ങളുണ്ടായെങ്കിലും ഒരിക്കലും താന്‍ തെറ്റായ രീതിയില്‍ ജീവിച്ചിട്ടില്ലെന്നും, അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ തന്‍റെ അക്കൗണ്ടില്‍ കോടികളുണ്ടാകുമായിരുന്നുവെന്നും ഷക്കീല വെളിപ്പെടുത്തി. ഇപ്പോള്‍ ആയിരം രൂപ പോലും തനിക്ക് സമ്പാദ്യമില്ലെന്നും ഷക്കീല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here