ബിജെപി സര്‍ക്കാറിന് കീഴിലുള്ള ദളിത് ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ഥികള്‍ ഭിക്ഷ യാചിച്ചു വിശപ്പടക്കി; വിദ്യാര്‍ത്ഥികളെ പട്ടിണിക്കിട്ടത് രണ്ടു ദിവസം; ഞെട്ടിക്കുന്ന സംഭവം നടന്നത് മധ്യപ്രദേശില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാരിന് കീഴിലുള്ള ദളിത് ഹോസ്റ്റലില്‍ ഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഭിക്ഷ യാചിച്ചു. 16 വിദ്യാര്‍ഥികള്‍ പട്ടിണിയിലായതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ചത്.

ശിവപുരി ജില്ലയിലെ യുര്‍വയ ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. രണ്ട് ദിവസം പട്ടിണി കിടന്നതിന് ശേഷമാണ് വിശപ്പടക്കാനായി ഇത്തരം ഒരു രീതി തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായത്.

ഭക്ഷണം കിട്ടാത്തതിനാല്‍ കുട്ടികള്‍ വിശപ്പടക്കാന്‍ ഭിക്ഷ യാജിക്കുന്നു എന്ന സംഭവം സത്യമാണ്.അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഹോസ്റ്റല്‍ സുപ്രണ്ടിനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും ആദിവാസി വികസന വകുപ്പ് ജില്ല കണ്‍വീനര്‍ ശിവാലി ചതുര്‍വേദി പറഞ്ഞു.

മൂന്നാഴ്ചയോളമായി ഹോസ്റ്റല്‍ സൂപ്രണ്ട് അവധിയിലായിരുന്നു. ഇന്ധനവും ഭക്ഷണ സാധനങ്ങളും ഇല്ലാതെയാണ് 3 ദിവസമായി ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. 16 കുട്ടികള്‍ ഇതിനാല്‍ പട്ടിണിയിലാവുകയായിരുന്നു. ഹോസ്റ്റലിലെ പാചകക്കാരന്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കില്ല എന്നും പറഞ്ഞതോടെ കുട്ടികള്‍ പട്ടിണിയിലാവുകയും തുടര്‍ന്ന് ഭിക്ഷ യാജിക്കുകയുമായിരുന്നു.

പ്രദേശത്തുള്ളവരുടെ സഹായത്തോടെ ഭക്ഷണം ഇവര്‍ക്ക് പിന്നീട് ലഭ്യമാക്കുകയും ചെയ്തതായി എന്‍ ജി ഒ ഉദ്ദം അഡിവാസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News