തോറ്റാലും ജയിക്കുന്ന എബിവിപി; ജെഎന്‍യുവില്‍ ജയിച്ചത് എബിവിപിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി

ദില്ലി: രാജ്യം ശ്രദ്ധിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വന്‍ വിജയമാണ് നേടിയെടുത്തത്. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടേയും കപട രാജ്യസ്‌നേഹത്തിന്റെയും കള്ളകണ്ണീരുമായെത്തിയ സംഘപരിവാര്‍ ശക്തികളെ വിദ്യാര്‍ഥികള്‍ ബാലറ്റിലൂടെ തൂത്തെറിയുകയായിരുന്നു.

എന്നാല്‍ ജെ എന്‍ യു വില്‍ വിജയിച്ചത് തങ്ങളാണെന്ന വ്യാജപ്രചരണവുമായി എബിവിപി നേതാക്കള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയിയിലൂടെ പ്രസിഡന്റ്‌റ്, വൈസ് പ്രസിഡന്റ്‌റ് പോസ്റ്റുകളില്‍ തങ്ങള്‍ ജയിച്ചതായാണ് സംഘപരിവാരിന്റെ കുട്ടിനേതാക്കള്‍ പ്രചരണം നടത്തിയത്. പ്രസിഡന്റ്‌റ് സ്ഥാനത്തേക്ക് എ.ബി.വി.പിയുടെ നിധി ത്രിപാഠി വിജയിച്ചെന്നുള്ള പോസ്റ്റ് സംഘികളാണ് പ്രചരിപ്പിച്ചതെങ്കില്‍ വൈസ് പ്രസിഡന്റ്‌റ് പദവിയിലേക്ക് എ.ബി.വി.പി വിജയിച്ചെന്ന് പ്രചരിപ്പിച്ചത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ തന്നെയായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയതോടെ വിജയ്‌വര്‍ഗിയ ട്വീറ്റ് മുക്കി. നേരത്തെ തന്നെ വ്യാജപ്രചരണത്തിന്റെ അപ്പോസ്തലന്‍മാരായി അറിയപ്പെടുന്ന സംഘികളുടെ ഇത്തവണത്തെ കള്ളപ്രചരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും വിജയിച്ചെന്ന് പോസ്റ്റിടാനുള്ള തൊലിക്കട്ടി ഇക്കൂട്ടര്‍ക്ക് മാത്രമെയുണ്ടാകു എന്നാണ് പരിഹാസങ്ങളുടെ ആകെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News