നിങ്ങളുടെ ഇന്ത്യ ഇതല്ലെങ്കില്‍ ഇവിടം വിട്ട് പൊയ്‌ക്കൊള്ളു; എആര്‍ റഹ്മാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇതല്ല എന്റെ ഇന്ത്യയെന്ന് പറഞ്ഞ വിഖ്യാത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനോട് എന്നാല്‍ ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ട് സന്തോഷ്് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നത്.

റഹ്മാന്റെ പ്രതികരണം കേട്ടാല്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്ന് തോന്നുമെന്നും സന്തോഷ് പരിഹസിക്കുന്നു. ഇതിന് മുമ്പ് തമിഴ്നാട്ടില്‍ എത്രയോ കര്‍ഷകര്‍ കൃഷിനാശം വന്നും, ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു. അതൊന്നും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ, നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ.

താങ്കളുടെ മനസ്സിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്ക്കോളാനും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നു. താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്.ഒരിക്കലും അതൃാവശൃമല്ല.നല്ല കഴിവുള്ള എത്രയോ പേര്‍ ഇവിടെ ഉണ്ട്.താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News