നിര്‍ണായക ചുവടുമായി മഞ്ജു; ദുല്‍ഖറും പ്രിഥിരാജും ഒപ്പമുണ്ട്

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇന്ന് പിറന്നാള്‍ നിറവിലാണ്. ഏറെ പ്രതീക്ഷയോടെ മുന്നേറുമ്പോഴാണ് താരത്തിനെ തേടി പിറന്നാള്‍ മധുരമെത്തിയത്. അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ നിറലിലാണ് മഞ്ജു. കൗമാരക്കാരിയായ മകളുടെ അമ്മയായി അമ്പരപ്പിക്കുന്ന മേക്ക് ഓവറിലാണ് മഞ്ജു ഉദാഹരണം സുജാതയെന്ന പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ചെങ്കല്‍ച്ചൂള നിവാസിയായ സുജാതയുടെ റോളില്‍ മഞ്ജു എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തെന്നിന്ത്യയിലെ പ്രമുഖ യുവതാരങ്ങളെല്ലാം മഞ്ജുവിന്റെ വേഷത്തെ കൈയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്.

ധനുഷ്, പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫലി, പാര്‍വതി, റിമാ കല്ലിങ്കല്‍, ഇന്ദ്രജിത്ത് തുടങ്ങിവയവര്‍ ഫേസ്ബുക്കിലൂടെ ഒരേ സമയം ടീസര്‍ പുറത്തിറക്കുകയായിരുന്നു. ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കുന്ന സൂജാത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News