പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍

മലയാളികള്‍ക്ക് ഒരൊറ്റ ലേഡി സൂപ്പര്‍ സ്റ്റാറേ ഉള്ളു. നമ്മുടെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ മധുരം. മലയാളികള്‍ ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു നായികയില്ല. മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിക്ക് ഇന്ന് 39ആം പിറന്നാളാണ്

1978 സെപ്തംബര്‍ 10ന് നാഗര്‍കോവിലിലായിരുന്നു മഞ്ജുവിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ മഞ്ജു സ്‌കൂള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായി. ഈ നേട്ടമാണ് നടിയെ അഭിനയരംഗത്തേക്ക് നയിച്ചത്. 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്.

തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു പിന്നീട് നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു അഭിനയം നിര്‍ത്തി.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നു.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കാമ്പുള്ള കഥാപാത്രവുമായി വീണ്ടും ക്യാമറക്കു മുമ്പില്‍ എത്തി. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു ശക്തമായ തിരിച്ചു വരവ്. കൈ നിറയെ ശക്തമായ കഥാപാത്രങ്ങളുമായി ഉദാഹരണംസുജാതയില്‍ എത്തി നില്‍ക്കുന്നു മലയാളികലുടെ പ്രിയ നായികയുടെ അഭിനയ ജീവിതം. എല്ലാവര്‍ക്കും ഒരു ഉദാഹരണമായി ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News