സംയുക്ത വര്‍മ്മയുടെ യോഗ പരിശീലന ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ്മയുടെ യോഗ പ്രാക്റ്റീസിങ്ങ് ചിത്രങ്ങള്‍ വൈറലാകുന്നു. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ സംയുക്ത കുടുമ്പജീവിതവുമായി ഒതുങ്ങിക്കഴിയുകയാണ്.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍.

മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ബിജു മേനോന്‍ നായകനായ മഴ,മധുരനൊമ്പരക്കാറ്റ്,മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ സംയുകത പരസ്യങ്ങളില്‍ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here