‘ഞാനോ മമ്മൂട്ടിയോ?’; മോഹന്‍ലാലിനെ ഞെട്ടിച്ച് രഞ്ജിത്തിന്റെ മറുപടി

മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം? മലയാള സിനിമയിലെ എല്ലാ താരങ്ങളും ഈ ചോദ്യം കേട്ടാല്‍ ഒന്നു ഉരുണ്ട് കളിക്കും. കാരണം അവര്‍ക്ക് രണ്ടു പേരെയും ഇഷ്ടമാണ്. കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ തയ്യാറായ താരങ്ങളും ചുരുക്കമാണ്.

ഉണ്ണി മുകുന്ദനും നിവിന്‍ പോളിയും മമ്മൂട്ടിയോടുള്ള തങ്ങളുടെ കടുത്ത ആരാധന വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും മോഹന്‍ലാലിനോടുള്ള ആരാധനയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തും താന്‍ ആരാധന വെളിപ്പെടുത്തിയിരിക്കുന്നു.

അമൃതാ ടിവി സംപ്രേക്ഷണം ചെയ്യുന്ന ‘ലാല്‍സലാം’ ഷോയിലാണ് സംഭവം. രഞ്ജിത്ത് ആയിരുന്നു അതിഥി. ഇഷ്ടങ്ങളെക്കുറിച്ച് മോഹന്‍ലാലിന്റെ ചോദ്യത്തിനാണ് രഞ്ജിത്തിന്റെ മറുപടി. മോഹന്‍ലാലിന്റെ ചോദ്യം: ‘ഞാനോ മമ്മൂട്ടിയോ?’. ഉടന്‍ വന്നു രഞ്ജിത്തിന്റെ മറുപടി: ‘മമ്മൂട്ടി’.

ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതാണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ‘ഇരുവര്‍’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. മലയാളത്തിലെ മികച്ച സംവിധായകന്‍ ആരെന്ന ചോദ്യത്തിന് കെ.ജി ജോര്‍ജ്ജ് എന്നും രഞ്ജിത്ത് മറുപടി നല്‍കി. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് ഒരുപാടുണ്ടെന്നായിരുന്നു മറുപടി.

മോഹന്‍ലാലിനെ നായകനാക്കി നാലു സിനിമകളാണ് രഞ്ജിത്ത് സംവിധാനം ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി ഏഴ് സിനിമകളും. ലോഹം, സ്പിരിറ്റ്, റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം, രാവണപ്രഭു എന്നിവയാണ് മോഹന്‍ലാല്‍ സിനിമകള്‍. പുത്തന്‍ പണം, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കൈയ്യൊപ്പ്, പ്രജാപതി, ബ്ലാക്ക് എന്നിവയാണ് മമ്മൂട്ടി ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News