
35 വയസ്സ് പൂര്‍ത്തിയായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പര വിജയത്തിനു ചുക്കാന്‍ പിടിച്ച ജെയിംസ് ആന്‍ഡേഴ്‌സണ് ഈ നേട്ടം ഇരട്ടി മധുരമായി മാറി.
ലോര്‍ഡ്‌സിലെ അവസാന ടെസ്റ്റില്‍ 9 വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മികവില്‍ ഇംഗ്ലണ്ട് 2-1നു പരമ്പര ജയിച്ചിരുന്നു.പരമ്പരയ്ക്കിടെ തന്റെ 500ാം വിക്കറ്റും കരിയറിലെ മികച്ച ബൗളിംഗ് പ്രകടനവും (7/42) നേടുവാന്‍ ആന്‍ഡേഴ്‌സണ് സാധിച്ചിരുന്നു.
ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിന്തളിയാണ് ആന്‍ഡേഴ്‌സണ്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്നും നാലും സ്ഥാനങ്ങള്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനും ശ്രീലങ്കയുടെ രംഗന ഹെരാത്തും യഥാക്രമം സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here