ശശികലയുടെ വിദ്വേഷ പ്രസംഗം; ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഡി വൈ എഫ് ഐ പറവൂര്‍ ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് ആണ് പരാതി നല്‍കിയത്.ലഭിച്ച പരാതി മുഖ്യമന്ത്രി ഓഫീസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറക്ക് കൈമാറി.

പരാതി പകര്‍പ്പ് ബന്ധപ്പെട്ട സ്റ്റേഷനിലേക്കും കൈമാറിയിട്ടുണ്ട്. സംഘപരിവാറിനെ വിമര്‍ശിക്കുന്ന കേരളത്തിലെ എഴുത്തുകാര്‍ മൃതൃഞ്ജയ ഹോമം നടത്തുന്നത് നന്നായിരിക്കുമെന്നാണ് ശശികലടീച്ചര്‍ പറവൂരില്‍ പ്രസംഗിച്ചത്. ഇതേ തുടര്‍ന്നാണ്ഡി വൈ എഫ് ഐ ശശികലക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here